കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പുസമ്മേളനവും അദ്ധ്യാപകരക്ഷാകര്‍ത്തൃമാതൃസംഗമദിനവും ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോയ് പാല്യേക്കര ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോജോ ആന്റണി തൊടുപറമ്പില്‍ അദ്ധ്യക്ഷപദം അലങ്കരിച്ചു. മാനേജര്‍ ഫാ. പോള്‍ എളങ്കുന്നപ്പുഴ, സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് കെ.എല്‍. ലിസി, അധ്യാപിക എം.കെ. കൊച്ചുമേരി, വാര്‍ഡ് മെമ്പര്‍ ടി.വി. പ്രജിത്ത്, ടി.പി. വര്‍ഗ്ഗീസ്, മീന ഡേവീസ്, എം.എല്‍. റൈനി, എ.കെ. ലിറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു.