കോടാലി: മുരിക്കുങ്ങല്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ പൂരം-കാവടി മഹോത്സവം നാളെ ആഘോഷിക്കും. പുലര്‍ച്ചെ 4 ന് അഭിഷേകം, 7.30 ന് നവകം,പഞ്ചഗവ്യം, 9.30 ന് എഴുന്നള്ളിപ്പ് ,പഞ്ചാരിമേളം, 10.30 ന് കാവടിയാട്ടം, വൈകീട്ട് 3 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 5 ന് പാണ്ടിമേളം, രാത്രി 8 ന് തായമ്പക, 10.30 ന് കാവടിയാട്ടം, 12.30 ന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം എന്നിവയാണ് പരിപാടികള്‍.
എഴുന്നള്ളിപ്പിന് 11 ആനകള്‍ അണിനിരക്കും. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ ദേവന്റെ തിടമ്പേററും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി കുഴിയേലി നകര്‍ണ്ണ നീലകണ്ഠന്‍നമ്പൂതിരി,മേല്‍ശാന്തി രവികുമാര്‍ ഭട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും തായമ്പകക്ക് പാലാഴി അരുണും നേതൃത്വം നല്‍കും.