Breaking News

സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സ്റ്റേജിനങ്ങളില്‍ മുന്നേറ്റം തുടരുന്നു

കുട്ടനെല്ലൂര്‍: ഡി-സോണ്‍ കലോത്സവത്തില്‍ സ്റ്റേജ് മത്സരങ്ങളുടെ രണ്ടര ദിവസം പിന്നിടുമ്പോള്‍ സ്റ്റേജിനങ്ങളില്‍ സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് 74 പോയിന്‍റുകളുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു.  ട്രിപ്പിള്‍ ഡ്രം, വെസ്റ്റേണ്‍ ജാസ്,മോഹിനിയാട്ടം തുടങ്ങി പല ഇനങ്ങളിലും സഹൃദയ ഇരട്ട വിജയങ്ങള്‍ കരസ്ഥമാക്കി. ഗ്രൂപ്പ് ഇനങ്ങളില്‍ പൂരക്കളി,മാര്‍ഗ്ഗംകളി, ഇംഗ്ലീഷ് നാടകം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ സഹൃദയ പരിചമുട്ട്, വെസ്റ്റേണ്‍ ഗ്രൂപ്പ് സോംഗ് എന്നിവയില്‍ രണ്ടാം സ്ഥാനവും നേടി.

ട്രിപ്പിള്‍ ഡ്രം, ജാസ് എന്നിവയില്‍ ഡെറിക് എസ് മാത്യു ഒന്നാം സ്ഥാനം നേടിക്കൊണ്ട് പാശ്ചാത്യ മേളങ്ങളില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്തു. സംഘമിത്ര സൂരജ് പ്രകാശ് മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയതിനുപുറമെ ഭരതനാട്യം ശാസ്ത്രീയ സംഗീതം, വീണ എന്നിവയില്‍ മൂന്നാം സ്ഥാനവും നേടി കലാതിലകപ്പട്ടത്തിന്‌ ഏറെ അടുത്തെത്തി. ലിംസ് കെ.എല്‍ ഫോട്ടോഗ്രഫിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സഹൃദയയെ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിച്ചു. ഇംഗ്ലീഷ് നാടകത്തില്‍ സഹൃദയയ്ക്ക് സമ്പൂര്‍ണ്ണ മേധാവിത്വമായിരുന്നു. കഴിഞ്ഞ മൂന്ന് ഡി-സോണ്‍, ഇന്‍റര്‍-സോണുകളില്‍ ഇരട്ട വിജയങ്ങള്‍ നേടിയ സഹൃദയയ്ക്കുവേണ്ടി ഇത്തവണയും മികച്ച നടനായും നടിയായും ലിയോണസ്റ്റിനും ഭാനുപ്രിയയും യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടു.

സഹൃദയയ്ക്ക് ഇപ്പോള്‍ 92 പോയിന്‍റാണുള്ളത്. കേവലം ഒരു പോയിന്‍റ് വ്യത്യാസത്തില്‍ ഓവറോള്‍ പോയിന്‍റ് നിലയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ സഹൃദയ. അച്ഛന്‍ വിടപറഞ്ഞ് ഒരാഴ്ചമാത്രമായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ശ്രീലക്ഷ്മിയുടെ കാവ്യകേളിയിലെ രണ്ടാം സ്ഥാനം കലോത്സവത്തിലെത്തന്നെ ശ്രദ്ധേയവും വൈകാരികവുമായ വിജയങ്ങളിലൊന്നായി. ഇന്ന് മേളങ്ങളും അഭിനയകലകളും ബാക്കിയിരിക്കെ വലിയ പ്രതീക്ഷയിലാണ്‌ സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്‍റെ കലാസംഘം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!