കൊടകര: 2017 – 19 ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജി എന്‍ ബി എച് എസ് കൊടകര, ജി എച് എസ് എസ് ചെമ്പുച്ചിറ, ജി വി എച് എസ് എസ് നന്ദിക്കര, എസ് എന്‍ വി എച് എസ് എസ് ആളൂര്‍, എം ആര് എസ് ചാലക്കുടി, സെന്റ് സെബാസ്ററ്യന്‍സ് എച് എസ് എസ് കുറ്റിക്കാട്, എം എ എം എച് എസ്സ് എസ് കൊരട്ടി, എല്‍ എഫ് സി എച് എസ് എസ് കൊരട്ടി, ജി എച് എസ്സ് എസ് ചായ്പന്‍കുഴി വിമല്‍ ജ്യോതി സെന്‍ട്രല്‍ സ്കൂള്‍ മുപ്ലിയം എന്നീ സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് ശനിയാഴ്ച രാവിലെ, 8. 30 ന് കൊടകര ജി എന്‍ ബി എച് എസ് എസ് സ്കൂള്‍ മൈതാനിയില്‍ നടക്കും. ചടങ്ങില്‍ ചാലക്കുടി എം എല്‍ എ ബി ഡി ദേവസ്സി മുഖ്യാതിഥിയാവും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി ആര് പ്രസാദന്‍, ചാലക്കുടി ഡി വൈ എസ് പി കെ ലാല്‍ജി എന്നിവര്‍ പങ്കെടുക്കും.