Breaking News

കൂടുതൽപേർ ശാസ്ത്രം പഠിക്കുകയും ശാസ്ത്രാവബോധം കുറയുകയും ചെയ്യുന്നു. -പ്രൊഫ.സി. രവീന്ദ്രനാഥ്

കൂടുതൽ പേർ ശാസ്ത്രം പഠിക്കുകയും ശാസ്ത്രാവബോധം കുറയുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. ” ശാസ്ത്രം ജനങ്ങൾക്ക്, ജനങ്ങൾക്ക് ശാസ്താവബോധം ” എന്ന ശാസ്ത്രായനം പദ്ധതിയിലൂടെ കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നത് ഈ അന്ധതയെ അകറ്റാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നന്തിക്കര സർക്കാർ വിദ്യാലയത്തിൽ വെച്ച് നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസർ പി.ഉഷാറാണി അധ്യക്ഷത വഹിച്ച യോഗത്തിൽ ശാസ്ത്രായനം പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.വി.വിമൽ കുമാർ പദ്ധതി വിശദീകരണം നടത്തി.

നന്തിക്കര സർക്കാർ വിദ്യാലയം ഹെഡ്മാസ്റ്റർ കെ.രാജൻ, പ്രിൻസിപ്പാൾ കെ.ആർ.അജിത, പിടിഎ പ്രസിഡണ്ട് എം.ആർ.ഭാസ്കരൻ, ജില്ലാ സയൻസ ക്ലബ്ബ് സെക്രട്ടറി എ.ജെ.ക്ലീറ്റസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് ” ശാസ്ത്രാവബോധവും ആവർത്തന പട്ടികയും ” എന്ന വിഷയത്തിൽ പ്രൊഫ.കെ.ആർ.ജനാർദ്ദനൻ ക്ലാസ് നടത്തി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ശാസ്ത്ര ക്ലബ് അംഗങ്ങളായ അഞ്ഞൂറോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!