Breaking News

കനകമല മേച്ചിറ കൊടകര ചാത്തന്‍ മാസ്റ്റര്‍ റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുടക്കമായി.

ചാത്തന്‍ മാസ്റ്റര്‍ റോഡ് പുനര്‍നിര്‍മ്മാണം ബി ഡി ദേവസ്സി എം എല്‍ എ ഉല്‍ഘാടനം ചെയ്യുന്നു

കനകമല : കനകമല മേച്ചിറ കൊടകര ചാത്തന്‍ മാസ്റ്റര്‍ റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുടക്കമായി. കനകമല സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ ചാലക്കുടി എം എല്‍ എ ബി ഡി ദേവസ്സി ഉല്‍ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ പ്രസാദന്‍ അദ്ധ്യക്ഷനായി. കോടശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഉഷ ശശിധരന്‍ മുഖ്യാതിഥിയായി. ഫാ ജോയ് തറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.

കൊടകര പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി , വി വി ജസ്റ്റിന്‍, മായ ദിനേശന്‍, ശകുന്തള വല്‍സന്‍, കെ എ തോമസ്, ഷീബ ഹരി, അഡ്വ ആശ രാംദാസ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി ജി സിനി സ്വാഗതവും വാര്‍ഡ് അംഗം വി കെ സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!