വെള്ളിക്കുളങ്ങര: പ്രളയത്തിൽ വീട് തകർന്നവർക്ക് കെയർ ഹോം പദ്ധതി പ്രകാരം വെള്ളിക്കുളങ്ങര സർവ്വീസ് സഹകരണ ബാങ്ക് 4 വീടുകൾ പണിതു നൽകും.
അതിൽ പണി പൂർത്തീകരിച്ച കിഴക്കേ കോടാലി കോടിയാത്ത് സൗദാമിനിയുടെ വീടിന്റെ താക്കോൽദാനം പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഞായറാഴ്ച രാവിലെ 11 മണിക്ക് നിർവ്വഹിക്കുന്നു.
ബാങ്ക് പ്രസിഡന്റ് പി കെ കൃഷ്ണൻകുട്ടി ചടങ്ങിൽ അധ്യക്ഷനാവും.