
കോടാലി: പ്രളയത്തിലും മഴക്കെടുതിയിലും വീട് നഷ്ടപ്പെട്ടവര്‍ക്കായി സഹകരണ വകുപ്പു മുഖേന സര്‍ക്കാര്‍ നടപ്പാക്കുന്ന കെയര്‍ഹോം പദ്ധതി പ്രകാരം മറ്റത്തൂരില്‍ പൂര്‍ത്തിയായ ആദ്യവീടിന്റെ താക്കോല്‍ദാനം നടത്തി. വെള്ളിക്കുളങ്ങര സഹകരണ ബാങ്ക് ഏറ്റെടുത്തിട്ടുള്ള നാലുവീടുകളില്‍ ആദ്യത്തെ വീടാണ് കിഴക്കേ കോടാലിയില്‍ പണി പൂര്‍ത്തിയായത്. വീട്ടമ്മയായ കോടിയാത്ത് സൗമ്യ സച്ചിദാനന്ദന് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് താക്കോല്‍ കൈമാറി.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി സി സുബ്രന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആശ ഉണ്ണികൃഷ്ണന്‍, വാര്‍ഡംഗങ്ങളായ ഷീബ വര്‍ഗീസ്, ശ്രീധരന്‍ കളരിക്കല്‍, വെള്ളിക്കുളങ്ങര വില്ലേജോഫീസര്‍ പി ഡി ഷാജു, സഹകരണ ബാങ്ക് ഭരണ സമിതി അംഗം ഹേമലത സുരേഷ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സന്‍ സുനിത ബാലന്‍, ബാങ്ക് പ്രസിഡന്റ് പി കെ കൃഷ്ണന്‍കുട്ടി, സെക്രട്ടറി കെ ആര്‍ രാധാകൃഷ്ണന്‍, പി സി ഉമേഷ് എന്നിവര്‍ സംസാരിച്ചു.