ലഹരി വിമുക്ത സെമിനാര്‍ ”വിമുക്തി” നടത്തി

കൊടകര : കൊടകര ഗ്രാമപഞ്ചായത്തും, മനക്കുളങ്ങര ഗ്രാമീണ വായനശാലയും, മനക്കുളങ്ങര കെ.വി.യു.പി. സ്‌കൂളും സംയുക്തമായി ലഹരി വിമുക്ത സെമിനാര്‍ ”വിമുക്തി” നടത്തി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അദ്ധ്യക്ഷത വഹിച്ചു.

മാള റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.എം. സജീവ് സെമിനാര്‍ നയിച്ചു. താലൂക്ക് ലൈബ്രറി സെക്രട്ടറി പി.എ. ഷോജന്‍ മുഖ്യാതിഥിയായിരുന്നു. വായനശാല പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ ഇ.എല്‍. പാപ്പച്ചന്‍, വായനശാല പ്രസിഡന്റ്, സെക്രട്ടറി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!