കൊടകര: കാരൂരില്‍ കോളേജ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു.കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായ മാനന്തവാടി കല്ലോടി മച്ചുകുഴിയില്‍ അശ്വിന്‍ ജോസ് (20) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ കൂട്ടുകാരായ ഏഴ് പേര്‍ കാരൂര്‍ അമ്പല കുളത്തില്‍ കുളിക്കുന്നതിനിടയിലാണ് അപകടം.കോളജിലെ മൂന്നാം വര്‍ഷ ഇലക്ടിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്.മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.