കൊടകര: രണ്ട് മനുഷ്യ ജീവനുകള്‍ രക്ഷപ്പെടുത്തിയ വൃദ്ധയ്ക്ക് ഏറെ ചാരിതാര്‍ഥ്യം. വാസുപുരം കോന്നെങ്കണ്ടത്ത് പരേതനായ ബാലന്‍ നായരുടെ ഭാര്യ 74 കാരിയായ രാധമ്മയാണ് കുറുമാലിപ്പുഴയിലെ വാസുപുരംഅമ്പലക്കടവില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട് മുങ്ങിത്താഴുകയായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയത്.
വാസുപുരം മഹാവിഷ്ണു ക്ഷേത്ര കടവില്‍ രാവിലെ കുളിക്കാനെത്തിയ തെക്കേടത്ത് ശ്രീജിത്തിന്റെ ഭാര്യ ജീന(31)കാല്‍ വഴുതി വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു. ഇതു കണ്ട കുഴിയേലി പമേശ്വരന്‍ നമ്പൂതിരിയുടെ ഭാര്യ വിദ്യ ജീനയെ രക്ഷപെടുത്തുവാന്‍ ശ്രമിച്ചു. ചിമ്മിനി ഡാം തുറന്നു വിട്ട സമയമായതിനാല്‍ പുഴയില്‍ ധാരാളം വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു.മരണവെപ്രാളത്തില്‍ ജീന വിദ്യയുടെ ദേഹത്ത് കെട്ടിപിടിച്ചപ്പോള്‍ രണ്ടു പേരും മുങ്ങി താഴുകയായിരുന്നു.
ഈ സമയം അവിടെ വന്ന രാധമ്മ രണ്ടു പേരേയും വലിച്ച് കയറ്റുകയായിരുന്നു. ഭര്‍ത്താവും മകനും നഷ്ടപെട്ട രാധമ്മ രണ്ട് ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യത്തിലാണ്. രാധമ്മയെ വിവിധസംഘടനകളുടെ നേതൃത്വത്തില്‍ അനുമോദിക്കുകയുണ്ടായി.