Breaking News

കൊടകര ഫാര്‍മേഴ്സ് ബാങ്ക് കെയര്‍ ഹോം താക്കോല്‍ദാനം നടത്തി

കൊടകര : സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം കൊടകര ഫാര്‍മേഴ്സ് ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്ന 5 വീടുകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൊല്ലാത്ത് ബിന്ദു ദാസന്‍, ജെയ്സന്‍ പുത്തന്‍ എന്നിവരുടെ 2 വീടുകളുടെ താക്കോല്‍ദാനം ബാങ്ക് പ്രസിഡന്റ് എ.സി. വേലായുധന്റെ അദ്ധ്യക്ഷതയില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഇ.എല്‍. പാപ്പച്ചന്‍, കൊടകര വില്ലേജ് ആഫീസര്‍ ശ്രീജേഷ് എം.എ, ആഡിറ്റര്‍ ശ്രീധ കെ.എസ്, ബാങ്ക് ഡയറക്ടര്‍മാരായ തോമാസ് കണ്ണൂക്കാടന്‍, ജോര്‍ജ്ജ് മാസ്റ്റര്‍ കൊട്ടേക്കാട്ടുക്കാരന്‍, എം.ഡി. നാരായണന്‍, സ്വപ്ന സത്യന്‍, മാനേജിംഗ് ഡയറക്ടര്‍ വി.ഡി. ബിജു എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!