സുപ്രഭ വായനശാല ബാലവേദി ക്യാമ്പ് മഴമാപിനി

കൊടകര : സുപ്രഭ വായനശാല ബാലവേദി ക്യാമ്പ് മഴമാപിനി ആറ്റപ്പിള്ളി കടവിൽ ശ്രീ.എം.മോഹൻദാസ് ഉദ്ഘാടനം പുഴയറിവ് ക്ലാസ്സ് എടുത്ത് കൊണ്ട് നിർവഹിച്ചു. വായനശാല പ്രസിഡൻറ് അജയകുമാർ പി കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അശ്വിൻ സ്വാഗതവും ജോ. സെക്രട്ടറി ശ്രീകാന്ത് നന്ദി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ജിനി മുരളി മുഖ്യാതിഥിയായിരുന്നു.

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബാബു എം.കെ ,ഗോപി പണ്ടാരത്തിൽ ബാലവേദി ചുമതലക്കാരൻ കണ്ണൻ പി.ആർ എന്നിവർ സംസാരിച്ചു. മെയ് ദിനത്തിൽ വരയും കവിതയും കൃഷ്ണൻ സൗപർണികയും നാടൻപാട്ട്  ശ്രീമതി കാർത്ത്യയനി ,അഖില എന്നിവരുടെ നേതൃത്വത്തിൽ നടക്കും.ഉച്ചകഴിഞ്ഞ് വനപാലകരൊടൊപ്പം മലകയറ്റവും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!