Breaking News

സഹൃദയയില്‍ പ്ലെയ്സ്മെന്റ് ദിനമാഘോഷിച്ചു ; 2015-2019 ബാച്ചില്‍ 80 ശതമാനം പ്ലെയ്സ്മെന്റ്

കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ പ്ലെയ്സ്മെന്റ് ദിനാഘോഷം ഇന്‍ഫൊസിസ് കേരള-തമിഴ്നാട് എച്ച്.ആര്‍. സോനു ജോസ് ഉദ്ഘാടനം ചെയ്തു.മാനേജര്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷനായി.

ഇന്‍ഫൊസിസ്,വിപ്രൊ,ബോഷ്,അഗാപ്പെ,കോഗ്‌നിസെന്റ്,ആമസോണ്‍ തുടങ്ങി നാല്പതിലേറെ മള്‍ട്ടി നാഷണല്‍, കോര്‍ കമ്പനികളിലെ 250 ലേറെ ജോലി ഓഫര്‍ ലെറ്ററുകള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി.2015-2019 ബാച്ചില്‍ 80 ശതമാനം പ്ലെയ്സ്മെന്റാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്.

സഹൃദയ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍,ഡയറക്ടര്‍ ഡോ. എലിസബത്ത് ഏലിയാസ്,ബയോമെഡിക്കല്‍ വിഭാഗം മേധാവി രമ്യ ജോര്‍ജ്,ബയോടെക്നോളജി വിഭാഗം മേധാവി ഡോ. അമ്പിളി മേച്ച്വര്‍,കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി പ്രൊഫ.ജെ. കൃഷ്ണദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.പ്ലെയ്സ്മെന്റ് ഓഫീസര്‍ വിനി ജോസ് സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. നിക്സന്‍ കുരുവിള നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!