കോടാലി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതി പ്രകാരം വെള്ളിക്കുളങ്ങര സര്‍വീസ് സഹകരണ ബാങ്ക് സൗജന്യമായി നിര്‍മ്മിച്ഛ് നല്കുന്ന അഞ്ച് വീടുകളില്‍ മൂന്നാമത്തെ വീടിന്റെ താക്കോല്‍ദാനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി സി സുബ്രന് നിര്‍വ്വഹിച്ചു.
മറ്റത്തൂര്‍ ചെട്ടിച്ചാല്‍ മാനിയങ്കര വീട്ടില്‍ കല്യാണിയാണ് തനിക്ക് ബാങ്ക് നിര്മിച്ഛ് നല്കിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. ബാങ്ക് പ്രസിഡന്റ് പി കെ കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷനായി. വാര്‍ഡ് അംഗം പി എസ് പ്രശാന്ത്, ബാങ്ക് സെക്രട്ടറി കെ ആര് രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
(ചിത്രം – .)