
പറപ്പൂക്കര: യുവമോര്‍ച്ച പറപ്പൂക്കര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതുഇടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും മാസക് വിതരണം ചെയ്യുന്ന പദ്ധതി ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡണ്ട് വിഷ്ണു മുളങ്ങ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് നിഖില്‍, രാമദാസ് വൈലൂര്‍, രാഹുല്‍ നന്തിക്കര, വൈശാഖ് രാപ്പാള്‍, സുനില്‍ പുയ്യത്ത് എന്നിവര്‍ പങ്കെടുത്തു.