കൊടകര : കെ പി സി സി യുടെ ആഹ്വാന പ്രകാരം പ്രവാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകരയിലെ വിവിധ സ്ഥലങ്ങളില്‍ മെഴുകുതിരി കത്തിച്ചു.നാടിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തിയ പ്രവാസികളെ കൊറോണ പ്രതിസന്ധി കാലത്ത് സഹായിക്കാനോ അവരെ മടക്കി കൊണ്ടുവരാന്‍ ടിക്കറ്റ് എടുത്ത് നല്കാനൊ തയ്യാറാകാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിക്ഷേധ ജ്വാല കത്തിച്ചാണ് സമരം നടത്തിയത്.
കൊടകര ടൗണില്‍ നടത്തിയ തിരി തെളിയിക്കല്‍ ചടങ്ങ് ന്യൂനപക്ഷ കോണ്‍ഗ്രസ് കൊടകര മണ്ഡലം ചെയര്‍മാര്‍ വര്‍ഗ്ഗീസ് കണ്ണമ്പിളളി ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡണ്ട് വി എം ആന്റണി അദ്ധ്യക്ഷത വഹിച്ചു റാഫേല്‍ സൈമണ്‍, നിക്‌സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു