കൊടകര: കൊടകര ഫാര്‍മേഴ്സ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ കോവിഡ് വാക്സില്‍ ചലഞ്ച് ഫണ്ടിലേക്ക് 10 ലക്ഷം രൂപ നല്‍കി.ബാങ്ക് പ്രസിഡന്റ് കെ.സി. ജെയിംസ് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് തുക കൈമാറി.
പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.ജി.രജീഷ്, പഞ്ചായത്തംഗം വി.വി. സൂരാജ്, ബാങ്ക് ഡയറക്ടര്‍മാരായ സ്വപ്ന സത്യന്‍, മോഹനന്‍ പാട്ടത്തില്‍ , ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ വി.ഡി. ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു.