Breaking News

കോവിഡ് പ്രതിരോധം : വ്യാപാരികള്‍ സ്റ്റീമറുകള്‍ നല്‍കി

കൊടകര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊടകര വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സ്റ്റീമറുകള്‍ നല്‍കി. കൊടകര ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി കാളിയേങ്കര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് കൈമാറി.

വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, പഞ്ചായത്തംഗങ്ങളായ ദിവ്യ ഷാജു, പ്രനീല ഗിരീശന്‍ , ടി.വി. പ്രജിത്ത്, ബിജി ഡേവീസ്, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി ബാബു ജോര്‍ജ് കണ്ണൂക്കാടന്‍, കമ്മറ്റി അംഗങ്ങളായ തോമസ് മോഡേണ്‍, ജോമി കൊളപ്രന്‍ , ബാഹുദാസ്,
തോംസണ്‍ തന്നാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!