കൊടകര : കുറുംകുഴല്വിദ്വാന് കൊടകര ശിവരാമന്നായരുടെ നാലാ ചരമവാര്‍ഷികദിനാചരണവും അനുസ്മരണവും കൊടകര മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തി. പത്മശ്രീ.പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം നിര്‍വഹിച്ചു. പി.എം.നാരായണമാരാര്‍ അധ്യക്ഷത വഹിച്ചു.
പരയ്ക്കാട് തങ്കപ്പന്മാരാര്, പെരുവനം സതീശന്മാരാര്, അന്തിക്കാട് പത്മനാഭന്, ആറാട്ടുപ്പുഴ എം.രാജേന്ദ്രന്, കലാമണ്ഡലം ശിവദാസന്‍, വെളപ്പായ നന്ദനന്‍, അജിത്ത് വടക്കൂട്ട്, കെ.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കൊടകര ഉണ്ണി സ്വാഗതവും വിജില്‍.ആര്.മേനോന് നന്ദിയും പറഞ്ഞു.
