Breaking News

കോവിഡ് ബാധിതര്‍ക്ക് കിറ്റ് നല്‍കി ബേക്കറിയുടമ മാതൃകയായി

കൊടകര:കോവിഡ് പോസറ്റീവ് ആയ 200 ലധികംകുടുംബങ്ങള്‍ക്ക് ബേക്കറി കിറ്റ് നല്‍കി ബേക്കറിയുടമ മാതൃകയായി. കൊടകര വിന്നേഴ്‌സ് ബേക്കറിയുടെ ഉടമയായ കോമ്പറക്കാരന്‍ വില്‍സനാണ് ലോക്ഡൗണ്‍ കാലത്ത് സഹജീവി സ്‌നേഹത്തിന്റെ മഹനീയ മാതൃകയായത്.

സമ്പൂര്‍ണ ലോക്ഡൗണ്‍ നാളുകളില്‍ ബേക്കറി തുറക്കേണ്ടെന്നു കരുതിയ വില്‍സന്‍ നാട്ടിലേക്ക് പോയ തന്റെ സ്ഥാപനത്തിലെ ജീവനക്കാരനെ തിരിച്ച് വിളിക്കുകയായിരുന്നു. വില്‍സനും മകനായ ജോസഫും ജീവനക്കാരനായ ബേബിയും ചേര്‍ന്നാണ് കിറ്റുകള്‍ തയ്യാറാക്കിയത്.

പഞ്ചായത്തിലെ പത്തൊമ്പത് വാര്‍ഡിലെയും പാവപ്പെട്ടവരായ കോവിഡ് കൂടും ബങ്ങള്‍ക്ക് പഞ്ചായത്തംഗങ്ങള്‍ വഴിയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത് . പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ വില്‍സനില്‍ നിന്നും കിറ്റുകള്‍ ഏറ്റുവാങ്ങി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!