കൊടകര : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം വിട്ടുനല്‍കി കൊടകര പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍. കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചുപോയ നാടിന് ആശ്രയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊടകര സേവാഭാരതിക്കാണ് സരസ്വതി വിദ്യാനികേതന്‍ വാഹനം വിട്ടുനല്‍കിയത്.
വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി സേതുമാധവന്‍ വാഹനത്തിന്റെ താക്കോല്‍ദാനം ഗ്രാമപ്പഞ്ചായത്ത് അംഗം ടി വി പ്രജിത്തിന് നല്‍കി നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സതീഷ്,രാജീവ് കുട്ടന്‍,എം എസ് സുനില്‍ എന്നിവര്‍ സംബന്ധിച്ചു.