Breaking News

എന്‍.എസ്.എസ് കരയോഗം ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു.

കൊടകര: കാവില്‍ എന്‍.എന്‍.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍ധനരായ കരയോഗം അംഗങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍  വിതരണോദ്ഘാടനം  നിര്‍വഹിച്ചു.കരയോഗത്തിനുകീഴിലെ അറുപതോളം കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍, കരയോഗം സെക്രട്ടറി  പയ്യാക്കല്‍ രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് പി.ശ്രീകുമാര്‍ , പി.എം.നാരായണന്‍, കെ.ആര്‍.രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!