മൊബൈല്‍ ഫാട്ടോഗ്രാഫിമത്സരത്തിന് മികച്ച പ്രതികരണം

കൊടകര ; കൊടകര പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തിന് മികച്ച പ്രതികരണം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് എന്‍ട്രികളാണ് ലഭിച്ചത്. പൊതുവിഭാഗത്തില്‍ 27 ചിത്രങ്ങളും വിദ്യാര്‍ഥി വിഭാഗത്തില്‍ 15 ചിത്രങ്ങളും അവസാനറൗണ്ട് മത്സരത്തിലേക്ക് തെരഞ്ഞെടുത്തു. ഞായറാഴ്ച വിജയികളെ പ്രഖ്യാപിക്കും.

രണ്ടുവിഭാഗത്തിലും ആദ്യമൂന്നു സ്ഥാനക്കാര്‍ക്ക്് ക്യാഷ്‌പ്രൈസും മെമന്റോയും മൂന്നുപേര്‍ക്കുവീതം പ്രോത്സാഹനാര്‍ഥം മെമന്റോയും സമ്മാനിക്കും.ടി.എ.രാജന്‍ബബാബു, ടി.ബാലകൃഷണമോനോന്‍, കെ.സി.വി കൊടകര, ഖത്തര്‍ കോടാലി കൂട്ടായ്മ, നമ്മുടെ കൊടകര ഡോട്ട്‌കോം, സുധീര്‍,തെക്കേടത്ത്, ബെന്നി ഗോപുരം എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!