Breaking News

ആറ്റപ്പിള്ളി പാലത്തിലെ ഗര്‍ത്തം അടക്കാന്‍ 10 ലോഡ് ക്വാറിവേസ്റ്റ്

കൊടകര: മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറുമാലിപ്പുഴക്കു കുറുകെയുള്ള ആറ്റപ്പിള്ളി പാലത്തിനോടുസമീപത്തെ അപ്രോച്ച് റോഡില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തം ക്വാറി വേസ്റ്റ് നിക്ഷേപിച്ച് താല്‍ക്കാലികമായി അടച്ചു.

10 ലോഡ് ക്വാറിവേസ്റ്റ് വേണ്ടിവന്നു ഗര്‍ത്തം മൂടാന്‍. ഹിറ്റാച്ചി ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത്തരത്തില്‍ ഗര്‍ത്തം അടച്ചെങ്കിലും ഗതാഗതം പൂര്‍ണമായും പുനരാരംഭിച്ചിട്ടില്ല. ഭാരവാഹനങ്ങള്‍ ഇതിലൂടെ കടത്തിവിടുന്നില്ല. ചെറുവാഹനങ്ങള്‍ റോഡിന്റെ ഒരു വശത്തുകൂടെ കടത്തിവിടുകയാണ്. ഗ്രാമപഞ്ചായത്തംഗം കെ.എസ്.ബിജു, മേജര്‍ ഇറിഗേഷന്‍ എ.എക്സ്.ഇ റപ്പായി, എ.ഇ.സുകന്യ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!