Breaking News

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

തൃശ്ശൂര്‍: സംസ്ഥാനത്തെ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ (2012-13) വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, അണ്ടര്‍ ഗ്രാജ്വറ്റ്/പ്രൊഫഷണല്‍ കോഴ്‌സ്, ഡിപ്ലോമ കോഴസ്, പ്രൊഫഷണല്‍ ബിരുദാനന്തര കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അപേക്ഷാഫോറം തൃശ്ശൂര്‍ ഹൈറോഡിലുള്ള ജില്ലാ ഓഫീസ്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളിലുള്ള കളക്ഷന്‍ സെന്ററുകളില്‍ നിന്ന്‌ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 29ന് മുമ്പ് ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!