മൊബൈല്‍ ഫോട്ടോഗ്രാഫിമത്സരം: ഷൈമയും സുദര്‍ശനും ജേതാക്കള്‍; സമ്മാനം നേടിയ ചിത്രങ്ങൾ കാണാം.

ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം: ഷൈമഫിറോസ്, ഗുരുവായൂര്‍
വിദ്യാര്‍ഥി വിഭാഗം ഒന്നാം സ്ഥാനം : സുദര്‍ശന്‍.ടി.യു.

കൊടകര : കൊടകര  പ്രസ്സ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ ‘വീടും പരിസരവും ‘  എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തിന്റെ  വിജയികളെ പ്രഖ്യാപിച്ചു. പൊതുവിഭാഗത്തില്‍ ഷൈമഫിറോസ് ഗുരുവായൂര്‍,  എം.ടി.ഭാഗ്യശ്രീ കുന്നംകുളം, മുനീര്‍.പി.ബി വെള്ളാഞ്ചിറ എന്നിവര്‍ യഥാക്രമം ആദ്യമൂന്നുസ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വിവേക് പുലിക്കോടന്‍, സനേഷ് ടി.എസ് കാവനാട്, കെ.എ.അബ്ദുള്‍ഖാദര്‍(മണി ചെറുതുരുത്തി) എന്നിവര്‍ക്കാണ്  പ്രോത്സാഹനസമ്മാനം. വിദ്യാര്‍ഥി വിഭാഗത്തില്‍ പട്ടിക്കാട് ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥി സുദര്‍ശന്‍.ടി.യു, വെള്ളിക്കുളങ്ങര പി.സി.ജി.എച്ച്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി പി.സീതാലക്ഷ്മി, എടക്കുളം എസ്.എന്‍.ജി.എസ്.എസിലെ ആറാക്ലാസ് വിദ്യാര്‍ഥി ശ്രീഹരിരതീഷ് എന്നിവര്‍ ക്രമത്തില്‍ ആദ്യ മൂന്നുസ്ഥാനങ്ങള്‍ നേടി.

കൊടകര ജി.എന്‍.ബി.എച്ച്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥി അതുല്‍കൃഷ്ണ, ഇരിങ്ങാലക്കുട ജി.എം.ബി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥി എ.എന്‍.അമല്‍കൃഷ്ണ, ചെമ്പുച്ചിറ ജി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിനവ് പി രാജേഷ് എന്നിവര്‍  പ്രോത്സാഹനസമ്മാനങ്ങള്‍ക്കും അര്‍ഹരായി.

കോടാലി ഫോട്ടോമ്യൂസ് ഡയറക്ടര്‍ ഡോ.ഉണ്ണികൃഷ്ണ്‍ പുളിക്കല്‍, സീനിയര്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ സപര്യ എന്നിവരാണ് മത്സരത്തിന്റെ വിധിനിര്‍ണയം നടത്തിയത്.  പ്രസ്‌ക്ലബ് പ്രസിഡണ്ട് രഞ്ജിത്ത്മാധവന്‍, സെക്രട്ടറി കൊടകര ഉണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!