കൊടകര : ബിജെപി വേട്ട അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കൊടകര ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി, അഡ്വ. സുധീര്‍ ബേബി ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എം.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. പ്രദീപ് വഴക്കാലി , ഗ്രാമപഞ്ചായത്തംഗങ്ങളായ സജിനി സന്തോഷ്, ലതഷാജു എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര : ഭാരതിയ ജനത പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരെ കൊടകര കുഴല്‍പണ കേസുമായി ബന്ധപ്പെട്ട മാധ്യമ കുപ്രചരണങ്ങള്‍ക്കും പിണറായി സര്‍ക്കാരിന്റെ കള്ളക്കേസുകള്‍ക്കുമെതിരെ സംസ്ഥാനവ്യ.ാപകമായി നടക്കുന്ന സമരജ്വാല പറപ്പൂക്കരയില്‍ എസ്.സി. മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് പി.കെ.ബാബു ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി പറപ്പൂക്കര പഞ്ചായത്ത്് പ്രസിഡണ്ട് അരുണ്‍ പന്തല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി വടുതല നാരായണര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രാമദാസ് വൈലൂര്‍, വാര്‍ഡ് മെമ്പര്‍ നന്ദിനി സതീശന്‍ , ജിനേഷ് മോന്‍ വൈലൂര്‍ എന്നിവര്‍ പങ്കെടുത്തു.