കോടാലി: ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ തൃശൂർ ജില്ലയിലെ എല്ലാ ഹോമിയോ ആശുപത്രികളിലും ആരംഭിക്കുന്ന കോവിഡാനന്തര ഹോമിയോ ക്ലീനിക്കുകളുടെ ഭാഗമായി മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ക്ലിനിക്ക് കൊരേച്ചാലിൽ പ്രവർത്തനമാരംഭിച്ചു.
ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി.ഹസ്സയിൻ, വി.കെ.കുട്ടൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തംഗം ശാന്തി ബാബു സ്വാഗതവും ഡോക്ടർ ജിഷ എലിസബത്ത് നന്ദിയും പറഞ്ഞു.