
കൊടകര : അബുദാബിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ഒടുവില്‍ ജയില്‍ മോചിതനായി തിരിച്ചെത്തിയ ബെക്സ് കൃഷ്ണന്റെ മോചനപ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ നേതൃത്വവും വഹിച്ച കൊടകര വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി. സി. സേതുമാധവനെ ആദരിച്ചു.
വിവേകാനന്ദ ട്രസ്റ്റ് ഡയറക്ടറും, സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജുമായ എ. ജി. ബാബു പൊന്നാടയണിയിച്ചു. സ്കൂള്‍ മാനേജര്‍ ടി. കെ. സതീഷ്, പ്രിന്‍സിപ്പാള്‍ പി. ജി. ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.
