ആമത്തോട് ശുചീകരണവും വൃക്ഷത്തൈ നടീലും

കൊടകര : മറ്റത്തൂര്‍ പഞ്ചായത്തിലെ  മൂന്നുമുറിയിലെ ആമത്തോട് ശുചീകരണവും  വൃക്ഷത്തൈ നടീലും നടത്തി.  മഴക്കാലത്ത് ആമത്തോട്ടില്‍  വെള്ളപ്പൊക്ക സാധ്യത സൃഷ്ടിച്ചിരുന്ന നീരൊഴുക്ക് തടസ്സങ്ങള്‍ മാറ്റി  തോട് ശുചീകരിക്കുകയും പാതയോരത്ത്്  വൃക്ഷത്തൈ നടുകയുമായിരുന്നു.

എം.പിയുടെ കോവിഡ് കെയര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പരിപാടി 22ാം – വാര്‍ഡ് മെമ്പര്‍ ഷൈനി ബാബു കല്ലബി ഉല്‍ഘാടനം ചെയ്തു.  കോവിഡ് കെയര്‍ ചീഫ് കോഡിനേറ്റര്‍ നൈജോ ആന്റോ വാസുപുരത്ത്ക്കാരന്‍ അദ്ധ്വക്ഷത വഹിച്ചു.

സന്തോഷ് കാവനാട് , സുധീഷ് ചെമ്പിച്ചിറ, പി എ . രഘു , ഫ്രാന്‍സീസ് ആരോത, ജയ്‌സന്‍ കോടാലി, സായൂജ് സുരേന്ദ്രന്‍ ,ഡിന്റോ പുല്ലാക്കാരന്‍ ,രതീഷ് ചാഴിക്കാട്, അനന്ദു ചാഴിക്കാട്, ശാലിനി ജോയ് , മുരളി ഇത്തുപ്പാടം, ബാബു കല്ലബി തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!