Breaking News

പലവ്യഞ്ജന-പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.

കൊടകര :കൊടകര പഞ്ചായത്തില്‍ പെയിന്‍ ആന്റ് പാലിയേറ്ററില്‍ റജിസ്റ്റര്‍ ചെയ്ത നിര്‍ധന കുടുംബങ്ങള്‍ക്ക് പലവ്യഞ്ജന-പച്ചക്കറികിറ്റുകള്‍  വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു.

വൈസ്.പ്രസിഡന്റ് കെ. ജി. രജീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ടെസി ഫ്രാന്‍സിസ് , കൊടകര പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബി പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു. കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ. കെ. സ്മിത, പാലിയേറ്റീവ് നഴ്‌സ് സിജി ബൈജു എന്നിവര്‍ക്ക് കിറ്റുകള്‍ കൈമാറി. 122 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!