ഓണത്തിന് ഒരു മുറം പച്ചക്കറി

കൊളത്തൂരില്‍ ബി.ജെ.പി കര്‍ഷക കൂട്ടായ്മയുടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം കര്‍ഷകമോര്‍ച്ച തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് വി.വി..രാജേഷ് നിര്‍വഹിക്കുന്നു.

കൊളത്തൂര്‍ : ബിജെപി കൊളത്തൂര്‍ ബൂത്ത് കമ്മിറ്റി കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജൈവരീതിയില്‍ ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഉദ്ഘാടനം കര്‍ഷകമോര്‍ച്ച തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് വി.വി..രാജേഷ് നിര്‍വഹിച്ചു. കര്‍ഷകര്‍ക്കുള്ള വിത്തുകള്‍ കര്‍ഷകമോര്‍ച്ച നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രജത്ത് നാരായണന്‍ വിതരണം ചെയ്തു.

ബിജെപി മണ്ഡലം സെക്രട്ടറി വടുതല നാരായണന്റെ  നേതൃത്വത്തിലുള്ള കര്‍ഷക കൂട്ടായ്മയാണ് കൃഷി നടത്തുന്നത്. എ കെ മോഹനന്‍, കെ രാധാകൃഷ്ണന്‍, അശോകന്‍, സന്തോഷ് കുമാര്‍, രാമദാസ്, കെ.എം.ഹരീഷ് , ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!