ഇഞ്ചക്കുണ്ട്: സി പി എം ഇഞ്ചക്കുണ്ട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദന സമ്മേളനവും വിദ്യാർഥി സംഗമവും സംഘടിപ്പിച്ചു. ഉന്നത വിജയം നേടിയ +2, എസ് എസ് എല് സി വിദ്യാർഥികളെ അനുമോദിക്കുന്നതിനായി നടത്തിയ ചടങ്ങിൽ സംഘാടക സമിതി രക്ഷാധികാരി സി. കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു.പ്രൊ. സി. രവീന്ദ്രനാഥ് എം എല് എ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അജിത രാധാകൃഷ്ണൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത പുഷ്പൻ, ഇഞ്ചക്കുണ്ട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. കെ. ശങ്കരനാരായണൻ, സി പി എം വരന്തരപ്പിള്ളി ലോക്കൽ കമ്മിറ്റി അംഗം എം. പി. ജോഷി, സി പി എം ഇഞ്ചക്കുണ്ട് ബ്രാഞ്ച് സെക്രട്ടറി സി. എം. സുരേന്ദ്രൻ, സംഘാടക സമിതി കണ്‍വീനര് കെ. എം. സുരേന്ദ്രൻ എന്നിവര് ചടങ്ങിൽ സംസാരിച്ചു. വിജയികൾക്കുള്ള ഉപഹാര വിതരണവും എം എല് എ നിർവഹിച്ചു.
റിപ്പോർട്ട് : അനിത ദേവസ്സ്യ[divider]
[divider] [vcfb id=389194627863575 w=640 h=385]