പ്ലാസ്റ്റിക് നിരോധനത്തിന്റെ  ഭാഗമായി ആയിരക്കണക്കിന്  പേപ്പര്‍ ബാഗുകള്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍

കൊടകര :  പ്ലാസ്റ്റിക് നിരോധനത്തിന്റെ  ഭാഗമായി ആയിരക്കണക്കിന്  പേപ്പര്‍ ബാഗുകള്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍. തൃശൂര്‍ കൊടകര  ഗവ. നാഷണല്‍ ബോയ്‌സ് ,   ഹൈസ്‌കൂളിലെ എസ്.പി.സി  കേഡറ്റുകളാണ് പേപ്പര്‍ ബാഗുകള്‍ നിര്‍മിച്ചിരിക്കുന്നത്.

പേപ്പര്‍ ബാഗുകള്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് തൃശ്ശൂര്‍ റൂറല്‍ അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍  ടി. ആര്‍ മനോഹരന്‍  കൈമാറി. ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ബാഗുകള്‍ വിതരണം ചെയ്യും. കൂടുതല്‍ പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ച് നല്‍കിയ ബോയ്‌സ് ഹൈസ്‌കൂള്‍ ജൂനിയര്‍ കേഡറ്റ് നമറോണ്‍ ബാബുവിനെ ചടങ്ങില്‍ അനുമോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!