കൊടകര : മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന ഇഞ്ചക്കുണ്ടില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം നൂറുകണക്കിന് വാഴകള്‍ നശിപ്പിച്ചു. മണ്ണാറത്തോട്ടത്തില്‍ പാപ്പച്ചന്‍ എന്നായള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന നേന്ത്രവാഴകളാണ് നശിപ്പിച്ചത്.
ഒട്ടുമിക്കവയും കുലച്ച വാഴകളായിരുന്നു.തുടര്‍ച്ചയായി ഇത് മൂന്നാംവര്‍ഷമാണ് വിളവെടുക്കാറാവുമ്പോള്‍ ഇദ്ദേഹത്തിന്റെ വാഴകള്‍ ആനകള്‍ നശിപ്പിക്കുന്നത്. കുരുമുളകു കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്.