ദേശീയ പ്രതിരോധ ചികിത്സക്ക് കൊടകരയില്‍ തുടക്കം

കൊടകര : കേരളത്തില്‍ പുതിയതായി ആരംഭിച്ച ദേശീയ പ്രതിരോധ ചികിത്സയ്ക്ക് കൊടകരയില്‍ തുടക്കമായി.ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാക്കുന്ന ന്യൂമോണിയോ , മെനജൈറ്റിസ് എന്നിവയില്‍ നിന്നും നവജാത ശിശുക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന പി. സി. വി. വാക്‌സിനേഷന് കൊടകരയില്‍ തുടക്കം.

ദേശീയ പ്രതിരോധ ചികിത്സയില്‍ ഉള്‍പ്പെടുത്തിയ ഈ വാക്‌സിനേഷന്റെ ഉദ്ഘാടനം കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. പി.  ജോബി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷോഗണ്‍ ബാബു, രമാദേവി, സിമ്രാള്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!