കൊടകര : നെല്ലായി പന്തല്ലൂരില്‍ വാഹനം വാടകക്ക് കൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. പന്തല്ലൂര്‍ മച്ചിങ്ങല്‍ ഷൈജു(പല്ലന്‍ ഷൈജു)വിന്റേയും ആലത്തൂര്‍ അപ്പോഴം വിഷ്ണുലാലിന്റേയും സംഘങ്ങളാണ് ഏറ്റുമുട്ടിയത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഘര്‍ഷം.
സംഘട്ടനത്തില്‍ പല്ലന്‍ ഷൈജുവിനും സഹായികളായ പന്തല്ലൂര്‍ കൈതാരന്‍വീട്ടില്‍ ഷെലിന്‍(21), പന്തല്ലൂര്‍ കിഴുപ്പുള്ളി വീട്ടില്‍അങ്കിത്((25)എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവമുണ്ടായ ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി രണ്ടുസംഘത്തിലേയുമായി 14 പ്രതികളെ അറസ്റ്റുചെയ്തു. പന്തല്ലൂര്‍ മച്ചിങ്ങല്‍ വീട്ടില്‍ പല്ലന്‍ ഷൈജു(43), മച്ചിങ്ങല്‍ വീട്ടില്‍ വൈശാഖ്(27), മുത്രത്തിക്കര കിഴ്പ്പുള്ളി വീട്ടില്‍ അങ്കിത്(25), പന്തല്ലൂര്‍ കുന്നുമ്മക്കര വീട്ടില്‍ വിഷ്ണു(24), പന്തല്ലൂര്‍ കിള്ളിക്കുളങ്ങര വീട്ടില്‍ അക്ഷയ്(24), പന്തല്ലൂര്‍ കൈതാരന്‍ വീട്ടില്‍ ഷെലിന്‍(27)പന്തല്ലൂര്‍ കാരണത്ത് വീട്ടില്‍ രാഹുല്‍(31), പന്തല്ലൂര്‍ മച്ചിങ്ങല്‍ ശ്രേയസ് (19) എന്നിങ്ങനെ പല്ലന്‍ ഷൈജുവിന്റെ സംഘത്തിലെ 8 പേരും കൊടകര കാരൂര്‍ നമ്പുകുളങ്ങര വീട്ടില്‍ മനോജ്(33), ആലത്തൂര്‍ അപ്പോഴം വീട്ടില്‍ വിഷ്ണുലാല്‍(ലാലു-25), മറ്റത്തൂര്‍ ചെമ്പുച്ചിറ തറയില്‍ അഭിനന്ദ്(23), ചെമ്പുച്ചിറ കല്ലുംതറ സുജുമോന്‍(18), മൂന്നുമുറി ചുള്ളക്കല്‍ അമല്‍ദേവ്(22), ചെമ്പുച്ചിറ നരിപ്പാറ ദേശം വട്ടക്കട്ട വീട്ടില്‍ വിഷ്ണു(കുഞ്ഞന്‍-24) എന്നിങ്ങനെ വിഷ്ണുലാലിന്റെ സംഘത്തിലെ 6 പേരുമാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.