കൊടകര: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി.കെ.ബീനാകുമാരി തിങ്കളാഴ്ച രാവിലെ 10.30 ന് വെള്ളികുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസ് സന്ദര്‍ശിച്ച് അവിടെ നടക്കുന്ന ജാഗ്രതാ സമിതിയില്‍ പങ്കെടുക്കും.
വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യ ജീവനും ക്യഷിക്കും നാശനഷ്ടങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ റേഞ്ച് ഓഫീസിലെ ജാഗ്രതാ സമിതിയില്‍ പങ്കെടുക്കുന്നത്’. ജാഗ്രതാ സമിതിയില്‍ പൊതുജനങ്ങളുടെ പരാതികളും കമ്മീഷന്‍ കേള്‍ക്കും.