വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജോബിൻ ജോസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ കോടശ്ശേരി റിസർവിൽ പെട്ട ചുങ്കാൽ വനഭാഗത്തുനിന്ന് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച പട്ടാമ്പി സ്വദേശികളായ അൻവർ സാദത്ത്, റഷീദ് എന്നിവരെ വനപാലക സംഘം കയ്യോടെ പിടികൂടി.
പ്രതികളിൽനിന്ന് ചന്ദന മരം മുറിക്കാൻ ഉപയോഗിച്ച് ആയുധങ്ങളായ വെട്ടുകത്തി, കോടാലി, വാൾ എന്നിവ പിടികൂടി. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജോബിൻ ജോസ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.കെ.പ്രഭാകരൻ, സ്പെഷ്യൽ ഫോറസ്റ്റ് ഓഫീസർ കെ.ബി ശോഭൻ ബാബു, ഡിഎഫ്ഒ മാരായ പി.എസ് സന്ദീപ്, ഗിനിൽ ചെറിയാൻ, സ്റ്റാൻലി കെ തോമസ്, ഡ്രൈവർ പ്രണവ് എന്നിവരടങ്ങുന്ന വനപാലക സംഘമാണ് പ്രതികളെ വനത്തിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.