മറ്റത്തൂര്‍ ഇത്തനോളിയില്‍ മണ്ണിടിച്ചില്‍; 11 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

കൊടകര: മലയോര ഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരക്കടുത്ത ഇത്തനോളിയില്‍ മലവെള്ളപ്പാച്ചിലും  മണ്ണിടിച്ചിലും. ശക്തമായ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂലം    താഴ്വാരത്തെ 11 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 6 വീട്ടുകാരെ ബന്ധുവീടുകളിലേക്കും 5 കുടുംബങ്ങളെ വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യു.പി സ്‌കൂളിലേക്കുമാണ് മാററിയത്.

ശക്തമായ മലവെള്ളച്ചാലില്‍ കോളനിയിലെ വീടുകളിലേക്ക് വെള്ളം കയറി. മുന്‍കരുതലെന്ന നിലയിലാണ്  ഇത്തനോളി പ്രദേശത്തെ  കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്. ഇന്നലെ  വൈകീട്ട് 7 മണിയോടെയാണ് ഇത്തനോളിക്കു സമീപമുള്ള മലയില്‍ നിന്ന് പൊടുന്നനെ വെള്ളം കുത്തിയൊലിച്ചെത്തിയത്.

ശക്തമായ മഴവെള്ളപ്പാച്ചിലില്‍ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. വെളളത്തിന്റെ കുത്തിയൊഴുക്കില്‍ റോഡുകളിലെ ടാറിംഗും തകര്‍ന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ ഇടപെട്ടാണ് കുടുംബങ്ങളെ  മാറ്റിപാര്‍പ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!