കൊടകര : പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഭാരതീയ വിദ്യാനികേതന്‍ വിദ്യാനിധി സമര്‍പ്പണം നടത്തി. ക്ഷേമസമിതി പ്രസിഡണ്ട് ഷിജു പെരിങ്ങാടന്‍ ഭദ്രദീപം തെളിയിച്ചു. ട്രസ്‌റ്‌റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ജി.ബാബു അധ്യക്ഷത വഹിച്ചു.
വിദ്യാനികേതന്‍ ജില്ലാസെക്രട്ടറി എം.ബി.ഷാജി മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ ടി.കെ.സതീഷ്, വിദ്യാലയസമിതി സെക്രട്ടറി രാപ്പാള്‍ ശേഖര്‍ സ്വാമി, മാതൃസമിതി സെക്രട്ടറി വിജിഷഅനില്‍, പ്രിന്‍സിപ്പാള്‍ പി.ജി.ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.