കൊടകര : തോട്ടം മേഖലയായ ചൊക്കനയില്‍ കഴിഞ്ഞ രാത്രിയില്‍ കാട്ടാനക്കൂട്ടമിറങ്ങിയത് ടാപ്പിങ്ങ് തൊഴിലാളികളെ ഭീതിയിലാഴ്ത്തി. ചൊക്കന എസ്റ്റേറ്റ് ഗ്രൗണ്ടിനുസമീപമാണ് കാട്ടാനകള്‍ ഇറങ്ങിയത്. രാത്രിമുഴുവന്‍ റോഡിലും റബ്ബര്‍തോട്ടത്തിലും വിഹരിച്ച കാട്ടാനക്കൂട്ടം ഇന്നലെ രാവിലെയാണ് കാട്ടിലേക്കു പോയത്.
റോഡരികിലെ എണ്ണപ്പന കാട്ടാന തിന്ന് നശിപ്പിച്ചു. തോട്ടത്തിലെ തെങ്ങും മറിച്ചിട്ടിട്ടുണ്ട്. ഇന്നലെ രാവിലെ തോട്ടം തൊഴിലാളികള്‍ എത്തുമ്പോള്‍ കാട്ടാനകള്‍ ചൊക്കനയിലെ റോഡില്‍ കൂട്ടമായി നില്‍ക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.