Breaking News

ആരോഗ്യപ്രവർത്തകരെ ആദരിച്ചു

കൊടകര: നൂറുകോടി വാക്‌സിൻ നൽകിയ രാജ്യം എന്ന  ചരിത്ര നേട്ടം കൈവരിക്കുന്നതിന് അക്ഷീണം പ്രവർത്തിച്ച കൊടകര ഫാമിലി ഹെൽത്ത് സെന്ററിലേ ആരോഗ്യപ്രവർത്തകരായ ഹെൽത്ത് ഇൻസ്‌പെക്ടർക്കും, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാർക്കും നഴ്സ്മാർക്കും ബിജെപി കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി.

ബിജെപി നിയോജക മണ്ഡലം സെക്രട്ടറി യും ഗ്രാമപഞ്ചായത്ത് അംഗവുമായ ടി.വി. പ്രജിത്ത് പൊന്നാട അണിയിച്ച് ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. ബാബു, സജിനി സന്തോഷ്‌,ബിജെപി നേതാക്കളായ അഡ്വ. ആശ രാംദാസ്, പി. എം. കൃഷ്ണൻ കുട്ടി, പ്രദീപ് വഴക്കാലി, കെ. സി. ശ്രീജിത്ത്‌, വിപിൻ വർഗീസ്സ്, എ. കെ. പ്രേമൻ, നിജോ ജോസ് പുല്ലോക്കാരൻ, പ്രശാന്ത് ഗാന്ധിനഗർ എന്നിവർ നേതൃത്വം നൽകി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!