കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ അമ്പനോളിയിലെ സ്വകാര്യ പറമ്പില്‍ കാട്ടുകൊമ്പൻ ഷോക്കേറ്റു ചരിഞ്ഞ കേസിൽ 3 പേർ അറസ്റ്റിൽ.തു ശൂർ കോടാലി മാങ്കുറ്റിപ്പാടം തെക്കേത്തല അഭീഷ്, (37), അമ്പനോളി പോട്ടക്കാരൻ ജയകുമാർ (38), അമ്പനോളി കാഞ്ഞിരത്തിങ്കൽ സജിത്ത് (22) എന്നിവരാണ് പിടിയിലായത്.
വന്യ ജീവികളെ വൈദ്യുതി ഷോക്കേൽപ്പിച്ച് പിടിക്കാൻ സ്ഥാപിച്ച കെണിയിൽ പെട്ടാണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. ഇക്കഴിഞ്ഞ ഒക്ടോബർ 29 നാണ് അമ്പനോളി റബര്‍തോട്ടത്തിനു സമീപമുള്ള സ്വകാര്യ പറമ്പിൽ 13 വയസുള്ള കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. പ്രതികളിൽ 2 പേരെ അവരുടെ വീടുകളിൽ നിന്നും ഒളിവിലായിരുന്ന ഒരാളെ സാഹസികമായുമാണ് വനപാലകർ പിടികൂടിയത്.
വെള്ളി്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോബിന്‍ ജോസഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഇൻചാർജ് ശോഭൻ ബാബു സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ .ബിജു, കെ.കെ.അനിൽകുമാർ, വനപാലകരായ എസ്.ഗോപാലകൃഷ്ണൻ, കെ.എസ്.സന്തോഷ്, എൻ.വി.ജോസി, സി.ജെ. ഗ്രീഷ്മ, കെ.വി.ഗിരീഷ്.പി.എസ്.സന്ദീപ്, എൻ.ജെ.ലിജോ, വി.യു.വിത, സി.ബെൽ രാജ്, എൻ.വി.നിഷ, ആർ.ശശി, വി.എൻ.മോഹനൻ, വി.വി.അശോകൻ, ഡ്രൈവർമാരായ ടി.കെ.അഭിലാഷ്, കെ.പി.പ്രണവ് എന്നിവരുടെേ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.