Breaking News

സ്ത്രീശാക്തീകരണ സെമിനാര്‍ നടത്തി

കോടാലി :ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍  ട്രസ്റ്റ്  ആഭിമുഖ്യത്തില്‍  കോതേശ്വരം അംഗന്‍വാടി  ഹാളില്‍  സ്ത്രീ ശാക്തീകരണ  സെമിനാറും കിടപ്പുരോഗികള്‍ക്കുമെഡിക്കല്‍ കിറ്റ് വിതരണവും  നടത്തി.  ജാന്‍സി ദേവസ്സി  പരിപാടി ഉത്ഘാടനം  ചെയ്തു. പഞ്ചായത്ത്  അംഗം  ശ്യാമ സജീവന്‍  അദ്ധ്യക്ഷത വഹിച്ചു.  ഡി.ഡബ്ലിയു.ടി പ്രസിഡന്റ്  ടി.ആര്‍.ഔസേപ്പുട്ടി യില്‍നിന്നും കിടപ്പ് രോഗികള്‍ക്കു നല്‍കാനുള്ള മെഡിക്കല്‍ കിറ്റ് ചൗക്ക സി.എച്.സി യിലെ
സൗമ്യ സന്തോഷ് ഏറ്റുവാങ്ങി.

ഗീത വിശ്വംഭരന്‍,  ലളിതാംബിക അരവിന്ദാക്ഷന്‍,,ഷൈജ ഹുസൈന്‍, ശ്രദ്ധ വേലായുധന്‍,  എം.ഡി.ഗ്രേസി, അജിത് സുബ്രന്‍, എം.കെ.രാധാമണി,  കെ.പി.പ്രജിത്, സജീവ്കുമാര്‍ പൈങ്കയില്‍,  ഓ.പി.ജോണി, ശശി ആര്യാടന്‍,  വി.കെ.കാസിം,  ഷാജു വിജയന്‍, സീത കുമാരന്‍,
മാണി പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!