
കൊടകര : മനക്കുളങ്ങര ലയണ്‍സ് ക്ലബും പാലക്കാട് അഹല്യ കണ്ണാശുപത്രിയും സംയുക്തമായി കൊടകര എല്‍ പി സ്‌കൂളില്‍ 121 മത് സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി രജീഷ് ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് കെ.കെ വെങ്കിടാചലം അദ്ധ്യക്ഷനായി. ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ പ്രമേഹരോഗവും ആയുര്‍വേദ പരിഹാര മര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ പേരാമ്പ്ര ആയൂര്‍വേദ ആശുപത്രിയിലെ ഡോ.ശില്പ എം ആര്‍ ക്ലാസ്സെടുത്തു.രാധാകൃഷ്ണന്‍ പി,രാമന്‍ജയന്‍ കെ വി.,അനില്‍ വടക്കേടത്ത് ,ഉണ്ണികൃഷ്ണന്‍ പി., എം എം പ്രതാപന്‍, ശശാങ്കന്‍ നായര്‍, ഷോജന്‍ ഡി വിതയത്തില്‍ എന്നിവര്‍ സംസാരിച്ചു.