Breaking News

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

കൊടകര പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ 2020 – 21 അദ്ധ്യയന വർഷത്തിൽ പത്ത്, പ്ലസ് ടു പരീക്ഷകളിൽ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സെന്റ് ഡോൺ ബോസ്കോ സ്കൂളില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ ആദിത്യ ഐപിഎസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പര്‍ പ്രനില ഗിരീശൻ അധ്യക്ഷത വഹിച്ചു. മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികൾക്കു ചാലക്കുടി എംഎല്‍എ സനീഷ്‌കുമാർ ജോസഫ് സമ്മാനദാനം നിര്‍വഹിച്ചു.

നൂറു ശതമാനം വിജയം നേടിയ കൊടകര പഞ്ചായത്തിലെ സെന്റ് ഡോൺ ബോസ്കോ സ്കൂൾ, ഗവൺമെൻ്റ് നാഷണല്‍ ബോയ്‌സ് സ്കൂള്‍, ഗവൺമെൻ്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, സരസ്വതി വിദ്യാനികേതന്‍ എന്നീ സ്കൂളുകളെ അനുമോദിച്ചു. സെന്റ് ഡോൺ ബോസ്കോ സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റര്‍ ജ്യോതി സി.എച്ച്.എഫ് സ്വാഗതം ചെയ്തു. ഹോളി ഫാമിലി കോൺഗ്രിഗേഷൻ പ്രൊവിൻഷ്യാൾ റവ. സിസ്റ്റര്‍ എൽസി കോക്കാട്ട് സി എച്ച് എഫ്, കൊടകര ബിപിഒ നന്ദകുമാർ കെ മാസ്റ്റര്‍, പ്രവീണ്‍ എം കുമാർ മാസ്റ്റര്‍,കെ എ വർഗ്ഗീസ് മാസ്റ്റര്‍, ജോമോൾ ബാസ്റ്റിൻ ടീച്ചർ, അജയ് കുമാർ കെ വി മാസ്റ്റര്‍, പി ടി എ പ്രസിഡണ്ട് കെ.എൽ ജോസ് എന്നിവര്‍ സംസാരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!