ചെമ്പുച്ചിറ : സംസ്ഥാനസർക്കാറിൻ്റെ ഉജ്വല ബാല്യ പുരസ്കാരത്തിന് അർഹത നേടിയ ദേവഹാര സി എസ് നെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എച് എം ഫോറം മൊമെൻറോ നൽകി അനുമോദിച്ചു. ചെമ്പുച്ചിറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് അതേ സ്കൂളിലെ തന്നെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവഹാരയെ അനുമോദിച്ചത്. PTA പ്രസിഡൻറ് ശ്രീമതി മഞ്ജു സജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ. ND സുരേഷ് വിശിഷ്ട അതിഥിയായിരുന്നു.
കോവിഡ് കാലഘട്ടത്തിലും ക്രിയാത്മകമായ പ്രവർത്തനങ്ങൾ കൊണ്ട് സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിന്ന ദേവഹാര സ്കൂളിനും അധ്യാപകർക്കും അഭിമാനമാണെന്ന് ഉപഹാരം നൽകി കൊണ്ട് DEO പറഞ്ഞു. പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങളിലും A+ വാങ്ങിയ 37 വിദ്യാർത്ഥികൾക്കും ചടങ്ങിൽ DE0 പുരസ്കാരങ്ങൾ നൽകി.
ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന DE0 സുരേഷ് സാറിൻ്റെ സേവനം ചെമ്പുച്ചിറ സ്കൂളിന് മുൻപ് ലഭിച്ചിരുന്നതിൻ്റെ ഓർമ്മകൾ പങ്കുവെച്ചു കൊണ്ടാണ് SMC ചെയർമാൻ ശ്രീ NS വിദ്യാധരൻ, MPTA പ്രസിഡൻറ് ശ്രീമതി ജിസ്സി ടിറ്റൻ അധ്യാപകരായ ശ്രീമതി മിനി ടീച്ചർ, ശ്രീമതി ജസീമ ടീച്ചർ എന്നിവർ സംസാരിച്ചത്. ചടങ്ങിൽ എച് എം ഫോറം പ്രതിനിധികളായ ശ്രീ ആൻസൻ മാഷ്, ശ്രീമതി ലത ടീച്ചർ ശ്രീമതി കോമളവല്ലിടീച്ചർ ശ്രീമതി മേരി ടീച്ചർ, ചാലക്കുടി AE0 ശ്രീ KV പ്രദീപ് സർ, കൊടകര BPC ശ്രീ കെ നന്ദകുമാർ സർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി PP ടെസ്സി ചടങ്ങിന് സ്വാഗതവും ശ്രീമതി ഗീത കെ ജി നന്ദിയും രേഖപ്പെടുത്തി.