ചെമ്പുചിറ : എയ്ഡ്സ് ദിനത്തിനോടനുബന്ധിച്ച് ജി എച് സ് സ് ചെമ്പുചിറ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലിയും ബോധവൽക്കരണവും നടന്നു. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി പി ടി എ പ്രസിഡന്റ് ശ്രീമതി. മഞ്ജു സജി ഫ്ലാഗ് ഓഫ് ചെയ്തു. ചെമ്പുച്ചിറ, കൊരേച്ചാൽ, അവിട്ടപ്പിള്ളി, ചാഴിക്കാട് എന്നീ സ്ഥലങ്ങളിലൂടെ കടന്നു പോയ റാലി മന്ദരപ്പിള്ളി സെന്ററിൽ സമാപിച്ചു.
എസ് പി സി കുട്ടികൾ ലഘുലേഖകൾ നൽകി ബോധവൽക്കരണം നടത്തുകയും ചെയ്തു.സമാപന ചടങ്ങിൽ ശ്രീമതി. സുനിതദേവി മുഖ്യ പ്രഭാഷണം നടത്തി. AIDS പകരുന്ന മാർഗങ്ങളും ഐക്യരാഷ്ട്രസഭ നിർദേശിക്കുന്ന പ്രതിരോധ ഉപയോഗങ്ങളും മുഖ്യ പ്രഭാഷണത്തിൽ പരാമർശിച്ചു. പ്രധാനാധ്യാപിക ശ്രീമതി. ടെസ്സി പി പി, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ. ഷാജി, MPTA പ്രസിഡന്റ് ശ്രീമതി. ജിസി ടിറ്റൻ, പി ടി എഎക്സിക്യൂട്ടീവ് അംഗം ശ്രീ. ജോജു, CPO ശ്രീമതി. അജിത പി കെ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ജസീമ. എൽ, Dr. നിധീഷ് ഗോപി എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.